രാകേഷ് ടികായത്ത് പങ്കെടുത്ത മഹാപഞ്ചായത്ത് വേദി തകർന്നു വീണു

6
8 / 100

ഭാരതിയ കിസാന്‍ യൂണിയന്‍റെ മഹാപഞ്ചായത്ത് നടക്കുന്നതിനിടെ വേദി തകര്‍ന്നുവീണു. വേദിയിലുണ്ടായിരുന്ന രാകേഷ് ടികായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ താഴോട്ട് പതിച്ചു. ഹരിയാനയിലെ ജിന്ദിലാണ് അപകടമുണ്ടായത്.
രാകേഷ് ടികായത് സംസാരിച്ചുകൊണ്ടിരിക്കെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്. സ്‌റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേജ് തകര്‍ന്ന് വീഴുന്നത് കണ്ട് നടുങ്ങി കാണികള്‍ ഒന്നാകെ എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അമ്പതിനായിരത്തോളം പേരാണ് പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതെന്ന് സംഘാടകര്‍ പറയുന്നു.