രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 4,01,993 രോഗികൾക്ക്

5

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3523 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 2,11,853 ആയി ഉയര്‍ന്നു. 1,56,84,406 പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കോവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.