രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ്: 24 മണിക്കൂറിനിടെ 15157 രോഗമുക്തർ

5
5 / 100

രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157  പേര്‍ രോഗമുക്തി നേടുകയും 117 മരണം സ്ഥിരീകരിക്കുകയും ചെയ്തു. 
രാജ്യത്ത് ഇതുവരെ 1,13,08,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,09,53,303 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധയെ തുടര്‍ന്ന് ഇതിനോടകം 1,58,306 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,61,64,920 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. 
മാര്‍ച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.