രാഹുല്‍ ഗാന്ധിക്ക് കോവിഡ്: സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് രാഹുലിൻറെ ട്വീറ്റ്

4

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ച വിവരം രാഹുല്‍ ഗാന്ധി തന്നെയാണ് പങ്കുവെച്ചത്. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. താനുമായി ഈ അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.