നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുമ്പോള്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജന്തര്‍മന്തര്‍ പ്രക്ഷുബ്ധമായിരിക്കുയാണ്. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നുണ്ട്. എംപിമാരെയടക്കം പൊലീസ് തടഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ദില്ലി പൊലീസ് അടച്ചു. എംപിമാരടക്കമുള്ള നേതാക്കളെ വേദിയിലേക്ക് എത്തുന്നതില്‍ നിന്ന് പോലീസ് തടയുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേൾപ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകുമെന്ന് പ്രതിഷേധ വേദിയിലെത്തിയ വിഡി സതീശന് വ്യക്തമാക്കി. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.
രാഹുൽഗാന്ധി നാലാംനാളിലും ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇ.ഡി ഓഫീസിൽ; ജന്ദർമന്ദറിൽ പ്രതിഷേധവുമായി കോൺഗ്രസ്; വഴിതടഞ്ഞ് പോലീസ്
Advertisement
Advertisement