റെയില്‍വെ ജീവനക്കാര്‍ക്കും സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് റെയില്‍വെ

9

18 നും 45 നും ഇടെ പ്രായമുള്ള റെയില്‍വെ ജീവനക്കാര്‍ക്കും സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ. 4.32 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പിടിഐ  വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണിത്.