വായ്പാ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ: സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലെന്ന് വിലയിരുത്തൽ; നടപ്പ് സാമ്പത്തീക വർഷം രാജ്യം 10.5 ശതമാനം വളർച്ച നേടുമെന്ന് ആർ.ബി.ഐ ഗവർണർ

3

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പാ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
അതോടെ റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.