വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീംകോടതി; വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദി ഒരുക്കുകയാണെന്നും കോടതിയുടെ വിമർശനം

4

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന്‌ പരിശോധിക്കുമെന്ന് കോടതി

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൂകസാക്ഷിയായി നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദി ഒരുക്കുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു.

Advertisement

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്നും കോടതിയും അഭിപ്രായപ്പെട്ടു. നമ്മള്‍ എങ്ങോട്ടാണ് ആണ് പോകുന്നതെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് ആരാഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന്‌ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയോടുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Advertisement