ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് അന്‍പത് രൂപ വര്‍ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് നടപടി. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എല്‍.പി.ജി വിലയും ക്രമാതീതമായി ഉയരുന്നത്. കാരണങ്ങള്‍ കേട്ട് പഴകിയതു തന്നെ. അസംസ്കൃത എണ്ണവിലയിലെ വര്‍ധന, ഇറക്കുമതിച്ചെലവ്. ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയരുകയാണ്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. ഈമാസം ഇത് രണ്ടാംതവണയാണ് പാചകവാതകവില കൂട്ടുന്നത്. ഈ മാസം നാലിന് സിലിണ്ടറിന് 25 രൂപ വര്‍ധിച്ചിരുന്നു.