സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അവിശ്വാസം പാസായത് റദ്ദാക്കാനാവില്ല: കോൺഗ്രസ് നേതാവ് ശിവദാസൻനായർക്ക് തിരിച്ചടി; അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കാമെന്ന് സുപ്രീംകോടതി

13

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി അംഗീകരിച്ച് സുപ്രീം കോടതി. ആറന്മുള മുൻ എം എൽ എ ശിവദാസൻ നായരുടെ ഹർജി തള്ളിയാണ് കോടതിയുടെ വിധി. സഹകരണ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തായിരുന്നു ശിവദാസൻ നായർ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്നും ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി നേരത്ത കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ നടപടിയിൽ അപാകതയില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതിയും വിധിച്ചത്. യുഡിഎഫ് ഭരണസമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. എന്നാൽ അവിശ്വാസം പാസായതോടെ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ സർക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement