സന്തൂർ ഇതിഹാസം പണ്ഡിറ്റ് ശിവകുമാർ ശർമ അന്തരിച്ചു

13

സന്തൂർ ഇതിഹാസം പണ്ഡിറ്റ് ശിവകുമാർ ശർമ (84) അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച കലാകാരൻ
ഇന്ത്യക്കാരനായ ഒരു സന്തൂർ വാദകനാണ് ശിവകുമാർ ശർമ എന്ന പണ്ഡിറ്റ് ശിവകുമാർ ശർമ. 1938 ജനുവരി 13 -ന് ആണ് ഇദ്ദേഹം ജനിച്ചത്. ജമ്മു കാശ്മീരിൽ നിന്നുമുള്ള ഒരു നാടോടി സംഗീതോപകരണമാണ് സന്തൂർ
സന്തൂറിലെ ഏറ്റവും പ്രമുഖനായ കലാകാരനാണ് ശിവകുമാർ ശർമ. സന്തൂറിനെ ജനകീയമാക്കുനതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പാട്ടുപഠിക്കുന്ന കാലത്ത് താൻ ഒരിക്കലും ഈ ഉപകരണം പഠിക്കുമെന്ന് ഓർത്തില്ലെന്നും തന്റെ പിതാവാണ് താൻ ഇതു പഠിക്കണമെന്ന് തീരുമാനിച്ചതെന്നും 1999 -ൽ ഒരു അഭിമുഖത്തിൽ ശിവകുമാർ ശർമ പറയുകയുണ്ടായി 1967 -ൽ ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ താഴ്‌വരയുടെ വിളി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു. ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ ‘ശിവ-ഹരി’ എന്ന പേരിൽ അറിയപ്പെടുന്നു. ഇവർ സംഗീതം നൽകിയ ചില സിനിമകളായ ഫാസ്‌ലെ, ചാന്ദ്‌നി, ലാംഹേ, ദാർ എന്നിവ സംഗീത ഹിറ്റുകളായിരുന്നു.

Advertisement
Advertisement