സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി

3

സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ  ഭാഗമായി ദേശീയ പതാക രൂപ കല്‍പന ചെയ്ത പിംഗലി വെങ്കയ്യയോടുള്ള ആദരസൂചകമായി എല്ലാവരും മുഖചിത്രം ദേശീയ പതാകയാക്കമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി. പതിനഞ്ചാം തീയതി വരെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisement
Advertisement