സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇന്ന് വിരമിക്കും: പുതിയ ചീഫ് ജസ്റ്റിസ് ആയി എൻ.വി രമണ നാളെ ചുമതലയേൽക്കും

10

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് അഞ്ചിന് വെർച്വൽ ആയിട്ടാണ് യാത്രയയപ്പ് ചടങ്ങ്. അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എൻ.വി രമണ നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ.വി രമണ.