മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 മരണം: അപകടത്തിൽപ്പെട്ടത് തൊഴിലാളികളുമായി പോയ ട്രക്ക്

16

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 മരണം. ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 

കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

അഞ്ച് തൊഴിലളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.