18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് 50,000 കോടി ചിലവ് വരും: പണം കൈവശമുണ്ടെന്ന് കേന്ദ്രം

4

18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്രസർക്കാർ. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ആവശ്യത്തിന് പണമുള്ളതിനാൽ സൗജന്യ വാക്സിനേഷനായി ഉടൻ സപ്ലിമെന്ററി ഗ്രാന്റുകൾ തേടേണ്ടതില്ല. രണ്ടാം റൗണ്ടിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകൾ ആവശ്യമായി വന്നേക്കും. വാക്സിൻ നൽകാൻ നിലവിൽ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വാക്സിനേഷൻ പൂർത്തീകരിക്കാൻ വിദേശ വാക്സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്സിനുകളിലൂടെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.