24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9110 പുതിയ കോവിഡ് കേസുകള്‍: 14,016 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു

9
5 / 100

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9110 പുതിയ കോവിഡ് കേസുകള്‍. 14,016 പേരാണ് രോഗമുക്തി നേടി  ആശുപത്രി വിട്ടത്. 78 പേര്‍ മരിച്ചു. 
ഇതുവരെ 1,08,47,304 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,43,625 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 62,59,008 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
20,25,87,752 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. തിങ്കളാഴ്ച മാത്രം 6,87,138 സാമ്പിളുകളാണ് പരിശോധിച്ചത്.