24 മണിക്കൂറിനിടയിൽ രാജ്യത്ത് 11713 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് ഉയരുന്നു, രോഗികളിൽ പകുതിയും കേരളത്തിൽ

6
5 / 100

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,713 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 14,488  പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 95  മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ചികിത്സയിലുള്ള രോഗികളുടെ എണ്ണവും രാജ്യത്ത് കുറയുകയാണ്. 1,48,590 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,54,918 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,08,14,304 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,05,10,796 പേര്‍ ഇതുവരെ രോഗമുക്തരായി. 54,16,849 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയോളം കേരളത്തിലാണ്. കേരളത്തില്‍ 5610 പേര്‍ക്കാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 6.10 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 67,795  പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തില്‍ ചികിത്സയിലുള്ളത്.