കാർഷിക നിയമത്തിൽ രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം: മൂന്ന് എ.എ.പി എം.പിമാരെ സസ്പെന്‍ഡ് ചെയ്തു

10

കാർഷിക നിയമത്തിൽ ചർച്ചയാകാമെന്ന ധാരണയിലെത്തിയ ശേഷവും രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച മൂന്ന് എ.എ.പിമാരെ സസ്പെന്‍ഡ് ചെയ്തു.

സഞ്ജയ് സിങ്, നാരായൺ ദാസ് ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരോട് സഭക്ക് പുറത്തുപോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പുറത്തുപോകാന്‍ തയ്യാറാകാതിരുന്ന എം.പിമാരെ മാര്‍ഷലുകള്‍ പുറത്തേക്ക് കൊണ്ടുപോയി.