റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ ‘ആർ.ആർ.ആർ’

46

റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതിയ ചിത്രം ‘ആർ.ആർ.ആർ.’. 450 കോടി ബഡ്ജറ്റുള്ള ചിത്രം ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്ഫ്ലിക്സ്, സീ 5 , സ്റ്റാർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

ആർ‌.ആർ‌.ആർ.ന്റെ ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങൾ സീ നെറ്റ്‌വർക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ ടെലിവിഷൻ അവകാശങ്ങൾ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന് സ്വന്തമാണ്.

രാം ചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലേയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

ഒക്ടോബർ 13 ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ആർ‌ആർ‌ആറിന്റെ നിർമ്മാതാക്കൾ. കൊറോണ വൈറസിന്റെ രണ്ടാം തരംഗം എത്ര വേഗത്തിൽ നിയന്ത്രണവിധേയമാകുമെന്നതിനെ ആശ്രയിച്ചിരിക്കും ആ പദ്ധതി.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്.