നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

5

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. അടുത്ത സുഹൃത്തും നടനുമായ അനുപം ഖേര്‍ ട്വിറ്ററിലൂടെയാണ് സതീഷ് കൗശികിന്റെ മരണം സ്ഥിരീകരിച്ചത്.
45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്ന് അവസാനമായെന്നും സതീഷ് ഇല്ലാത്ത ജീവിതം ഒരിക്കലും പഴയത് പോലെ ആകില്ലെന്നും അനുപം ഖേര്‍ കുറിച്ചു. നടി കങ്കണ ഉള്‍പ്പടെയുള്ള താരങ്ങളും അനുശോചനം അറിയിച്ച് പങ്കുവെച്ചിട്ടുണ്ട്.
നടന്‍, തിരക്കഥാകൃത്ത്, കൊമേഡിയന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സതീഷ് കൗശിക് 1956 ഏപ്രില്‍ 13-ന് ഹരിയാനയിലാണ് ജനിച്ചത്.
മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.

Advertisement
Advertisement