ബോളിവുഡ് നടി സൈറ ബാനു ആശുപത്രിയില്‍

17

ബോളിവുഡ് നടി സൈറ ബാനുവിനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് സൈറയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് സൈറ ബാനു.

സൈറയുടെ ഭര്‍ത്താവും നടനുമായ ദിലീപ് കുമാര്‍ കഴിഞ്ഞ ജൂലൈയില്‍ മരിച്ചിരുന്നു. 98 വയസ്സായിരുന്നു. മൂന്നുദിവസം മുന്‍പാണ് സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.

1961ല്‍ പുറത്തിറങ്ങിയ ജംഗ്ലി എന്ന ചിത്രത്തിലായിരുന്നു സൈറ ആദ്യമായി അഭിനയിച്ചത്. ഷമ്മി കപൂറിനൊപ്പമായിരുന്നു അരങ്ങേറ്റ ചിത്രം. 1966ലായിരുന്നു ദിലീപ് കുമാറുമായുള്ള വിവാഹം.