ഇനി 18 വയസാവാൻ കാത്തിരിക്കേണ്ട; 17 തികഞ്ഞാൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം

4

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Advertisement
Advertisement