Home Kerala India ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ ഉടനെന്ന് അമിത്ഷാ

ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ ഉടനെന്ന് അമിത്ഷാ

0
ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ ഉടനെന്ന് അമിത്ഷാ

ഡിജിറ്റലായും അതോടൊപ്പം പൂര്‍ണവും വ്യക്തവുമായി ലഭിക്കുന്ന സെന്‍സസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലത്തിലുള്ള നേട്ടമുണ്ടാകും

ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന അജണ്ട തീരുമാനിക്കുന്നതിനുള്ള വളരെ അടിസ്ഥാനപരമായ ഒന്നാണ് സെന്‍സസ് എന്നും അമിത് ഷാ വ്യക്തമാക്കി.
ഡിജിറ്റലായും അതോടൊപ്പം പൂര്‍ണവും വ്യക്തവുമായി ലഭിക്കുന്ന സെന്‍സസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലത്തിലുള്ള നേട്ടമുണ്ടാകും. സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ ദരിദ്രരിലേക്കും വികസന പദ്ധതിയുടെ ഗുണം എത്തിക്കാന്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
ജനന മരണ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ പ്രത്യേക രീതിയില്‍ സൂക്ഷിച്ച് വെച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രീതിയില്‍ വിഭാവനം ചെയ്യാന്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് 18 വയസാകുമ്പോള്‍ അയാളുടെ പേര് സ്വയമേ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടും. അതുപോലെ തന്നെ ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന് ലഭിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
പുതിയ ബില്‍ വരുമ്പോള്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം (ആര്‍ബിഡി) ഭേദഗതി ചെയ്യേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബില്‍ നടപ്പിലാകുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പാസ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമെ സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here