വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇന്ന് വിശുദ്ധ പദവിയിൽ: പ്രഖ്യാപനം ഉച്ചക്ക്; തൃശൂർ നെഹ്‌റു നഗർ പള്ളിയിൽ ദേവസഹായം പിള്ളയുടെ തിരുസ്വരൂപം പ്രതിഷ്ഠ ഇന്ന്

61

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുക. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. 

Advertisement

ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. വത്തിക്കാനിലെ ചടങ്ങുകൾക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിക്കും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. വൈകിട്ട്  തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും ദിവ്യബലിയുണ്ടാകും. 

തൃശൂർ നെഹ്‌റു നഗർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുസ്വരൂപപ്രതിഷ്ഠ -ആർച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്‌ വൈകീട്ട് 6.30ന് നിർവഹിക്കും.

Advertisement