ഗാല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ട സൈനികരുടെ പേരും ചൈന പുറത്തുവിട്ടിരുന്നു. സംഭവശേഷം ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിക്കുന്നത്.
അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു.
ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും കാണാം. സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്. ഇരുട്ടില്‍ ഫ്ളാറ്റ് ലൈറ്റുകള്‍ തെളിയുന്ന ദൃശ്യങ്ങളും ചൈന പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്.