Home Education സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഇഷിത കിഷോറിന് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഇഷിത കിഷോറിന് ഒന്നാം റാങ്ക്

0
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഇഷിത കിഷോറിന് ഒന്നാം റാങ്ക്

ആദ്യ റാങ്കുകൾ പെൺകുട്ടികൾക്ക്, മലയാളിതിളക്കം

2022ൽ യു.പി.എ.സി നടത്തിയ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾ നേടി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളും ഇടംപിടിച്ചു. ആദ്യ പത്തിൽ മലയാളിയായ ഗഹാന നവ്യ ജയിംസ് (ആറാം റാങ്ക്) ഇടംനേടി. കൂടാതെ, വി.എം ആര്യ (36-ാം റാങ്ക്), ചൈതന്യ അശ്വതി (37-ാം റാങ്ക് ), അനൂപ് ദാസ് (38-ാം റാങ്ക്), ഗൗതം രാജ് (63-ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ 1. ഇഷിത കിഷോർ 2. ഗരിന ലോഹ്യ 3. ഉമ ഹാരതി എൻ. 4. സ്മൃതി മിശ്ര 5. മയൂർ ഹസാരിക 6. ഗഹാന നവ്യ ജയിംസ് 7. വസീം അഹമ്മദ് ഭട്ട് 8. അനിരുദ്ധ് യാദവ് 9. കനിക ഗോയൽ 10. രാഹുൽ ശ്രീവാസ്തവജനറൽ- 345, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) – 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി- 154, പട്ടിക വർഗം- 72 എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ. ജനറൽ- 89, ഇ.ഡബ്ല്യു.എസ് – 28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വർഗം- 4 എന്നിങ്ങനെ 178 പേരുടെ റിസർവ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്. പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here