രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും വരണമെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ നിർദ്ദേശം. പാര്‍ട്ടിയില്‍ സമൂലമായ മാറ്റം ലക്ഷ്യമിട്ടാണ് നാളെ മുതല്‍ മൂന്ന് ദിവസത്തെ ചിന്തന്‍ ശീബിരം ഉദയ്പൂരില്‍ നടക്കാനിരിക്കുന്നത്. സംഘടന ദൗര്‍ബല്യം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നടപടികളും ഇതിന്റെ ഭാഗമായുണ്ടാകും. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി നിയോഗിച്ച 6 സമിതികള്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
രൗഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങണമെന്ന് സമിതി നിര്‍ദ്ദേശവും ഇതിനകം വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. പല സംസ്ഥാനങ്ങലിലും രാഹുല്‍ ഗാന്ധിതന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും റാലികളില്‍ അദ്ദേഹം പങ്കെടുത്തു. രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന രാഷ്ട്രീയ കാര്യ സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യും. നാളെ സോണിയ ഗാന്ധിയുടെ ആമുഖ പ്രഭാഷണത്തോടെ ചിന്തന്‍ ശിബിരത്തിന് തുടക്കമാകും.