രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,199 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേര് രോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ 1,10,05,850 ആളുകള്ക്കാാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേര് കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 1,50,055 ആളുകളാണ്. രാജ്യത്ത് 1,11,16,854 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.