അമിത ആത്മവിശ്വാസം വേണ്ട: ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

20

ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകൾ തിരിക്കണം. മാസ്ക് നിർബന്ധമാണ്. കോവിഡ് കേസുകൾ വർധിക്കാതിരിക്കാൻ ശ്രമിക്കണം. വാക്സിൻ ഉപയോഗം കൃത്യമായിരിക്കണം ചെറിയ നഗരങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് കേസുകൾ വര്‍ധിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.