കണ്ടെയിൻമെന്റ് സോണും രാത്രി കാർഫ്യുവും നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

15

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിന് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപവത്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലാണ് നിർദേശം.

പ്രധാനമന്ത്രി നൽകിയ മറ്റു നിർദേശങ്ങൾ

*വ്യാപനം കൂടുന്ന മേഖലകളിൽ രാത്രികാല കൊറോണാ കർഫ്യൂ പ്രഖ്യാപിക്കണം. സാധാരണ ജീവിതത്തെ ഇത് കാര്യമായി ബാധിക്കില്ല

*70 ശതമാനം ആർ.ടി.പി.സി.ആർ. പരിശോധനകളെങ്കിലും നടത്തണം. ലക്ഷണമില്ലാത്തവരിലും പരിശോധന നടത്തി വ്യാപനസാധ്യത തടയണം

*ഏപ്രിൽ 11 മുതൽ 14 വരെ വാക്സിൻ ഉത്സവമായി ആചരിക്കണം. അർഹരായ പരമാവധിപ്പേർക്ക് ഈ കാലയളവിൽ വാക്സിൻ നൽകണം