കോവിഡ് രണ്ടാം തരംഗം ജൂലായ്‌ മാസത്തോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍: എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം

27

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്‌ മാസത്തോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ചാണ് സമിതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്‍പ്രകാരം മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരമാകുമെന്നും സമിതി പ്രവചിക്കുന്നു.