24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

3

24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  29,785 പേര്‍ രോഗമുക്തി നേടുകയും 199 പേര്‍ രോഗബധയെ തുടര്‍ന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. 

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,45,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ മരണസംഖ്യ 1,60,166 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 4,84,94,594 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.