കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം: 24 മണിക്കൂറിനിടെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

7

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേര്‍ രോഗമുക്തരായപ്പോള്‍ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 40,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 199 പേരാണ് മരണമടഞ്ഞത്. 

ഇന്ന് 47,000-ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.