24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ്

17

24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 291 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.