കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്: ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്ന് കണക്ക്

40

കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 1,16,82,136 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി. 

രാജ്യത്ത് ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.