തുടർച്ചയായി നാലാം ദിവസവും ലക്ഷം കടന്ന് കോവിഡ് കണക്ക്: 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 1,31,968 പേർക്ക്

6

24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം  1,30,60,542 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61,899 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. നിലവില്‍ 9,79,608 പേരാണ് ചികിത്സയിലുള്ളത്. 

25,40,41,584 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. 9,43,34,262 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.