ഒറ്റദിവസം കൂടിയത് മൂന്നേമുക്കാൽ ലക്ഷം പുതിയ കോവിഡ് രോഗികൾ: 24 മണിക്കൂറിനുള്ളിൽ 3,79,257 രോഗികൾ

17

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി. 24 മണിക്കൂറിനിടെ 3645 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.