രാജ്യത്ത് പുതിയ കോവിഡ് കേസുകൾ കുറയുന്നു

24

രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറയുന്നു. ഇന്ന് 18,732 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 279 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 21,430 പേരുടെ രോഗമുക്തിയും ഞായറാഴ്ച രേഖപ്പെടുത്തി. 

ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 1,01,87,850 ആയി. 2,78,690 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 97,61,538 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,47,622 പേരാണ് രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത്.