24 മണിക്കൂറിനിടെ 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 4209 മരണം

8

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 മരണം റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

കോവിഡ് രോഗികൾ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 പേർക്കും , കർണാടകയിൽ 548 പേർക്കും തമിഴ്നാട്ടിൽ 397 പേർക്കും കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. 29, 911 പേർക്കുകൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 50 ലക്ഷം കടന്നു.