കോവിഡ്: പുതിയ രോഗികൾ കുറയുന്നു; മരണ നിരക്ക് ഉയരുന്നു, ഇന്ന് 2,22,315 പുതിയ രോഗികൾ, 4,4554 മരണം

4

രാജ്യത്ത് പുതുതായി  2,22,315 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,454 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിടുകയും ചെയ്തു.  3,02,544  പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.