24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ; 4157 മരണം

9

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2.95,955 പേർക്ക് രോഗമുക്തി നേടാനായി.

കർണാടകയാണ് നിലവിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനം. നാല് ലക്ഷത്തിൽപരമാണ് കർണാടകയിലെ രോഗികൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ രോഗബാധ കൂടുതലാണ്.