പ്രതിദിന കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ്: 24 മണിക്കൂറിനിടെ 1,73,790 പുതിയ രോഗികൾ; 3617 മരണം

7

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം ശക്തികുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1,73,790 പുതിയ കോവിഡ് കേസുകളാണ്. തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടയിൽ ആദ്യമായാണ്‌ ഇത്രയും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം പ്രതിദിന കോവിഡ് കേസുകൾ 4.14 ലക്ഷമായി ഉയർന്ന് ലോക റെക്കോഡിലെത്തിയിരുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3617 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,84,601 പേർ രോഗമുക്തി നേടി.