രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു: 24 മണിക്കൂറിനിടെ 1,34,154 പേർക്ക് രോഗം; 2,887മരണം

6

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഈ സമയത്തിനുള്ളിൽ 2,887 പേർ മരിക്കുകയും 2,11,499 പേർ രോഗമുക്തി നേടുകയും ചെയ്തു.

ആ​കെ 2,84,41,986 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2,63,90,584 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ആ​കെ മ​രി​ച്ച​ത് 3,37,989 പേ​രാ​ണ്. സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 17,13,413 ആ​യി കു​റ​ഞ്ഞു. 22,10,43,693 പേ​രെ വാ​ക്സി​നേ​റ്റ് ചെ​യ്ത​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.