ആശ്വാസത്തോടെ രാജ്യം: പ്രതിദിന കോവിഡ് രോഗികൾ ലക്ഷത്തിനു താഴെയെത്തി: ഇന്ന് 86,498 പേർക്ക് കൂടി കോവിഡ്; 2123 മരണം

12

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കി പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.  64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. 24 മണിക്കൂറിനിടെ 2123 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി.