രാജ്യത്ത് കോവിഡ് കേസുകളിൽ വർധന: 24 മണിക്കൂറിൽ 38,353 പുതിയ രോഗികൾ

4

രാജ്യത്ത് 147 ദിവസത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ കേസുകളിൽ വീണ്ടും വർധന. ചൊവ്വാഴ്ച 28,204 പേർക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ 38,353 പേർക്ക് പുതുതായി രോഗം ബാധിച്ചു. 3,86,351 പേരാണ് നിലവിൽ ചികിത്സയിലുളളത്.  കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. 

രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ്‌ വാക്‌സിൻ വിതരണം ചെയ്തു.