വരിഞ്ഞു മുറുക്കി കോവിഡ്:പ്രതിദിന മരണം മുവ്വായിരം കടന്നു; കോവിഡ് മരണം രണ്ട് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ്

55

24 മണിക്കൂറിനിടെ 3,60,960  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നേരത്തെ അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് മരണം രണ്ട് ലക്ഷം കടന്നത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. ഇതിനോടകം 1,79,97,267 (1.79 കോടി) പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,48,17,371 (1.48 കോടി) പേര്‍ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,61,162 പേര്‍ രോഗമുക്തരായി.