വിവാദ പ്രസംഗത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ് രാഹുൽഗാന്ധിയുടെ വസതിയിൽ; പ്രവേശിപ്പിക്കാതെ പ്രവർത്തകർ

0

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളോട് സംസാരിച്ചു എന്ന പരാമർശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പോലീസ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. കൂട്ട ബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളോട് ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇരയായ വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് രാഹുലിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. ഇതിന്റെ തുടർച്ചയായാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി ഉന്നത ഉദ്യോഗസ്ഥർ രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയത്.

Advertisement
Advertisement