ഐ.എം.എ മുൻ പ്രസിഡന്റും പത്മശ്രീ ജേതാവുമായ ഡോ.കെ.കെ അഗർവാൾ അന്തരിച്ചു

22

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. കെകെ അഗർവാൾ (62)അന്തരിച്ചു. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗർവാളിനെ എയിംസിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് അന്ത്യം സംഭവിക്കുന്നത്.
രാജ്യത്തെ പ്രശസ്ത കാർഡിയോളജിസ്റ്റാണ് ഡോ. അഗർവാൾ. ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയാണ്. 2010 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്. 2005 ൽ ഡോ. ബിസി റോയ് അവാർഡ‍ും ലഭിച്ചിട്ടുണ്ട്.