അസമിൽ ഭൂചലനം: വ്യാപക നാശം

35

അസമില്‍ ഭൂചലനത്തിൽ വ്യാപകമായി നാശം. തേസ്പുരില്‍ നിന്ന് 43 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 7.51 നാണ് ഭൂചലനമുണ്ടായത്. ഉപരിതലത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അഗാധതയിലാണ് ഭൂചലനത്തിന്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. മേഘാലയയിലും ചലനം അുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.  ബുധനാഴ്ച രാവിലെ ഭൂകമ്പമാപിനിയില്‍ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. സംസ്ഥാനത്തിന്റെ വടക്കുകിഴക്ക് മേഖലയിലും ബംഗാളിന്റെ വടക്കന്‍ ഭാഗങ്ങളിലും തീവ്രമായ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വ്യാപകമായി കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് വിള്ളലേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.