മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും കോഴയായി വാങ്ങിയ ഭൂമിയുടെ മൂല്യം ഇപ്പോള്‍ 200 കോടി രൂപയോളം വരുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് ലാലുവിനെതിരായ കേസ്. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇ.ഡി. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.
പട്‌നയിലും മറ്റ് ഇടങ്ങളിലുമായി ലാലു അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ വിലയനുസരിച്ച് ഈ സ്ഥലങ്ങള്‍ക്ക് 200 കോടി രൂപ മതിപ്പുവിലയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹി, മുംബൈ, പട്‌ന എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപയും 1,900 ഡോളറും പിടിച്ചെടുത്തു. ഇതിന് പുറമെ 540 ഗ്രാം വരുന്ന സ്വര്‍ണക്കട്ടിയും 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു.
റെയില്‍വേയിലെ ഗ്രൂപ്പ് ഡി അപേക്ഷകരില്‍ നിന്ന് 7.5 ലക്ഷം രൂപയ്ക്ക് യാദവിന്റെ കുടുംബം സ്വന്തമാക്കിയ ഭൂമി അദ്ദേഹത്തിന്റെ ഭാര്യ 3.5 കോടി രൂപയ്ക്ക് മറ്റൊരു ആര്‍.ജെ.ഡി എം.എല്‍.എയ്ക്ക് വിറ്റു. ഇക്കാലയളവില്‍ വിവിധ റെയില്‍വേ സോണുകളില്‍ ജോലിയില്‍ പ്രവേശിച്ച 50 ശതമാനത്തോളം ജീവനക്കാരും ലാലുവിന്റെയും കുടുംബത്തിന്റെയും മണ്ഡലത്തില്‍പ്പെട്ടവരാണെന്നും ഇ.ഡി. ആരോപിച്ചു.
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീട് വെള്ളിയാഴ്ച സി.ബി.ഐ പരിശോധിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആര്‍.ജെ.ഡി നേതാക്കളുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വാദം.
200 കോടിയുടെ ഭൂമി, 1.25 കോടിയുടെ ആഭരണങ്ങൾ; ലാലു പ്രസാദ് യാദവ് കോഴയിലൂടെ സ്വന്തമാക്കിയെന്ന് ഇ.ഡി
Advertisement
Advertisement